ജനന മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

Posted on: October 13, 2020 11:40 pm | Last updated: October 14, 2020 at 8:03 am

ന്യൂഡല്‍ഹി  | ജനന, മരണ രജിസ്‌ട്രേഷന്‍ നടത്തുന്നതിനു ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. ആന്ധ്ര സ്വദേശിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് രജിസ്ട്രാര്‍ ജനറല്‍ വിശദീകരണം നല്‍കിയത്.

2019 ഏപ്രില്‍ മൂന്നിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നതാണെന്നും ജനന, മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കി.