ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്

Posted on: October 13, 2020 10:02 pm | Last updated: October 14, 2020 at 8:00 am

ലിസ്ബണ്‍ | ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനാണ് താരം രോഗബാധിതനാണെന്ന കാര്യം അറിയിച്ചത്.

യുവേഫ നാഷന്‍സ് ലീഗിന്റെ ഭാഗമായി നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണ് റൊണാള്‍ഡോ.

ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് റൊണാള്‍ഡോയുടെ ഫലം പോസിറ്റീവായിരിക്കുന്നത്. താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ റൊണാള്‍ഡൊ ഐസൊലേഷനിലാണ്.