Connect with us

Saudi Arabia

ആഴക്കടല്‍ പര്യവേഷണം : പുതിയ കണ്ടുപിടുത്തവുമായി ജിദ്ദയിലെ കോളജ് ഓഫ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍

Published

|

Last Updated

ജിദ്ദ | ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആഴക്കടല്‍ പര്യവേഷണത്തിന് പുതിയ കണ്ടുപിടുത്തവുമായി ജിദ്ദയിലെ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍,

കാലാവസ്ഥാ വ്യതിയാനം നേരിടുന്ന സാഹചര്യങ്ങളില്‍ പുതിയ ഗവേഷണം കൂടുതല്‍ ഫലം ചെയ്യുമെന്നും
വിദ്യാര്‍ത്ഥികളുടെ ഗവേഷണ ഫലങ്ങള്‍ ആഴക്കടല്‍ പര്യവേക്ഷണത്തിനായുള്ള അന്തര്‍വാഹിനികള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. നൂതനമായ പ്രോജക്റ്റ് കോളജ് ചരിത്രത്തിലെ അഭൂതപൂര്‍വമായ സംഭവമാണെന്നും ഇത് സാങ്കേതിക, തൊഴില്‍ മേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നും ഡീന്‍ എന്‍ജിനീയര്‍ ഫഹദ് ബിന്‍ അബൂദ് അല്‍ അമൂദി പറഞ്ഞു

വിവിധ സ്ഥങ്ങളിലെ കടലിന്റെ ആഴം, ദിശകളുടെ തോത് നിയന്ത്രിക്കുക തുടങ്ങിയ പരീക്ഷങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ആറ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പുതിയ പ്രോജക്റ്റ് തയ്യാറാക്കിയത്

Latest