ജോണ്‍സണ്‍ & ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

Posted on: October 13, 2020 8:48 am | Last updated: October 13, 2020 at 12:59 pm

വാഷിംഗ്ടണ്‍ |  വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അമേരക്കയിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു.

കമ്പനിയുടെ മൂന്നാംഘട്ട കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളാണ് നിലവില്‍ നടന്നുവന്നിരുന്നത്. ആറു ലക്ഷം പേരിലാണ് പരീക്ഷണം നടക്കുന്നത്. ഇതിന്റെ ഫലം ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.