ചൈനയും കമ്പോഡിയയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു

Posted on: October 12, 2020 8:47 pm | Last updated: October 12, 2020 at 8:47 pm

നോം പെന്‍ | ചൈനയും കമ്പോഡിയയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. 2020 ജനുവരി മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ച മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഇതോടെ പരിസമാപ്തിയായി. ആദ്യമായാണ് കമ്പോഡിയ മറ്റൊരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും, കമ്പോഡിയ പ്രധാന മന്ത്രി ഹുന്‍ സെനും ചര്‍ച്ചയില്‍ സംബന്ധിച്ചു. എന്നാല്‍, കരാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം 900 കോടി ഡോളറിന്റെ വ്യാപാരമായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്.