ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; മാത്യു ടി തോമസ് അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി

Posted on: October 12, 2020 8:00 pm | Last updated: October 12, 2020 at 10:47 pm

തിരുവനന്തപുരം | ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. വടകര എം എല്‍ എ. സി കെ നാണു അധ്യക്ഷനായ കമ്മിറ്റിയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ പിരിച്ചുവിട്ടത്. പകരം രൂപവത്ക്കരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റായി മാത്യു ടി തോമസിനെ നിയമിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സി കെ നാണുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് വിലയിരുത്തിയാണ് നടപടി. ദേശീയ നേതൃത്വം നല്‍കിയ നോട്ടീസിന് നാണു മറുപടി നല്‍കിയില്ലെന്നും ദേവെഗൗഡ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അഡ്‌ഹോക്ക് കമ്മിറ്റി ഉടന്‍ ചുമതല ഏറ്റെടുക്കണമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശിച്ചു.

ജോസ് തെറ്റയില്‍, ജമീല പ്രകാശം എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാര്‍. ബെന്നി മൂഞ്ഞേലി, വി മുരുകദാസ്, ബെജ്‌ലി ജോസഫ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കും. മുഹമ്മദ് ഷാ ആണ് ട്രഷറര്‍.