Connect with us

Kerala

ലൈഫ് മിഷന്‍; സി ബി ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് നാളെ

Published

|

Last Updated

കൊച്ചി | ലൈഫ് മിഷന്‍ ഇടപാടില്‍ സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. സി ബി ഐ അന്വേഷണത്തിന് നിയമസാധുതയില്ലെന്നും അന്വേഷണ ഏജന്‍സിയുടെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹരജി. ലൈഫ് മിഷനെയും കരാറുകാരായ യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള അന്വേഷണം തന്നെ റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാറിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചു എന്ന പരാതിയിലാണ് സി ബി ഐ അന്വേഷണം നടത്തുന്നത്.

അതിനിടെ, സ്വര്‍ണക്കടത്തു കേസിലുള്‍പ്പെടെ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് നാളെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ ഐ എ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.