Connect with us

Covid19

കൊവിഡ് ആശുപത്രികളിൽ ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശെെലജ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശെെലജ. കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്. കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.
രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാർ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോർഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള് ആരോഗ്യവാനായ വ്യക്തിയായിരിക്കണം.
നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കിൽ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവർക്കുമാകാം. ഇവര് രേഖാമൂലമുള്ള സമ്മതം നൽകേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുന്നതായിരിക്കും. കൂട്ടിരിക്കുന്നയാൾ മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.