Connect with us

National

സിദ്ദീഖ് കാപ്പന് ജാമ്യം തേടിയുള്ള ഹരജി അലഹബാദ് ഹൈക്കോടതിയില്‍ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിനുള്ള അപേക്ഷ അലഹാബാദ് ഹൈക്കോടതിയില്‍ നല്‍കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതി നിര്‍ദേശം. ഇതിന് ഏതെങ്കിലും വിധത്തിലുള്ള പ്രതിബന്ധം നേരിട്ടാല്‍ യൂണിയന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ വ്യക്തമാക്കി.
സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ഇന്ന് സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതിയിലെ കേസ് നിലനിര്‍ത്തിക്കൊണ്ടു തന്നെ അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് നിര്‍ദേശം. ഹരജിയില്‍ ഭേദഗതി വരുത്തി നല്‍കാനും കോടതി നിര്‍ദേശിച്ചു.

ജാമ്യം കിട്ടാത്ത, യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നും ഏഴു വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ട അവസ്ഥയുണ്ടാകുമെന്നും പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, അങ്ങനെയൊരു സ്ഥിതിയു ണ്ടാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.