കോട്ടയിലേക്കുള്ള ചെങ്കുത്തായ കയറ്റം ഒറ്റക്ക് കയറി 68കാരി; കൈയടിച്ച് സോഷ്യല്‍ മീഡിയ

Posted on: October 12, 2020 4:19 pm | Last updated: October 12, 2020 at 4:19 pm

നാഷിക് | കുന്നിന്‍മുകളിലെ കോട്ടയിലേക്കുള്ള ചെങ്കുത്തായ കയറ്റം പരസഹായമില്ലാതെ കയറി 68കാരി. മഹാരാഷ്ട്രയില്‍ നാഷികിലുള്ള ഹരിഹര്‍ കോട്ടയിലേക്ക് കുത്തനെയുള്ള ചവിട്ടുപടികളാണ് 68കാരി കയറി സാമൂഹിക മാധ്യമങ്ങളുടെ കൈയടി നേടിയത്.

80 ഡിഗ്രി ചെരിവിലുള്ളതാണ് ഈ കയറ്റം. ഇടുങ്ങിയ പാറക്കല്ല് കൊണ്ടുള്ള ചവിട്ടുപടികളാല്‍ പ്രശസ്തമാണ് ഈ കോട്ട. പലപ്പോഴും പ്രൊഫഷനല്‍ കയറ്റക്കാര്‍ക്ക് പോലും ഈ കയറ്റം ദുര്‍ഘടമാണ്. എന്നാല്‍ സാരിയുടുത്ത 68കാരി പടവുകളില്‍ പിടിച്ച് കയറുകയായിരുന്നു.

മുകളിലെത്തിയപ്പോള്‍ കൈയടികളും വിസിലടികളുമായി സന്ദര്‍ശകര്‍ വയോധികയെ സ്വീകരിച്ചു. മുത്തശ്ശി കുന്ന് കയറുന്ന വീഡിയോ പലരും മൊബൈല്‍ ഫോണിലെടുത്തു. ട്വിറ്ററിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിലെ മുത്തശ്ശിയെ ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആശ അംബാഡെ എന്നാണ് ഇവരുടെ പേരെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തമല്ല. വീഡിയോ കാണാം:

 

ALSO READ  ഓണ്‍ലൈന്‍ ക്ലാസിന് ശേഷം സൂം ഓഫാക്കാന്‍ മറന്നു; അധ്യാപിക വീട്ടില്‍ വംശീയ അധിക്ഷേപം നടത്തുന്നത് റെക്കോർഡ് ചെയ്ത് വിദ്യാര്‍ഥി