Connect with us

First Gear

കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് കോന ഇവി തിരിച്ചുവിളിച്ച് ഹ്യൂണ്ടായി

Published

|

Last Updated

സ്യോള്‍ | വടക്കന്‍ അമേരിക്ക, യൂറോപ്പ്, ചൈന എന്നീ വിപണികളില്‍ നിന്ന് കോന വൈദ്യുത കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി ഹ്യൂണ്ടായി മോട്ടോര്‍. ബാറ്ററി തീപിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. ഈ വിപണികളില്‍ നിന്ന് 51,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.

ഈ മാസം 16 മുതല്‍ ദക്ഷിണ കൊറിയയില്‍ നിന്ന് 25,564 കോന ഇവി തിരിച്ചുവിളിക്കുമെന്ന് കമ്പനി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളാണ് ഹ്യൂണ്ടായി. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 37,366, 11,137 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.

ഉയര്‍ന്ന വോള്‍ട്ടേജുള്ള ബാറ്ററി തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, ബാറ്ററിയുടെ പ്രശ്‌നമല്ല തീപ്പിടിത്തത്തിന് കാരണമെന്ന് കോന ഇവിക്ക് ബാറ്ററി നിര്‍മിച്ച എല്‍ ജി ചെം കമ്പനി അറിയിച്ചു. എന്നാല്‍ യഥാര്‍ഥ കാരണം കമ്പനി കണ്ടുപിടിച്ചിട്ടുമില്ല.

Latest