Connect with us

National

ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ലിബിയയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ബന്ധികളാക്കപ്പെട്ടവരെല്ലാം സുരക്ഷിതരാണെന്ന് ടൂണിഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ലിബിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്തതിനാല്‍ ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസിഡറാണ് വിഷയത്തില്‍ ഇടപെട്ടത്.

കഴിഞ്ഞ മാസം 14നാണ് ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സ്വദേശികളായ ഏഴ് പേരെ ലിബിയയിലെ ആസ്ഷ്വെരിഫില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യന്‍ സംഘത്തെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയ കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

 

Latest