Connect with us

National

കമിതാക്കളെ വിഷം കൊടുത്ത് കൊന്ന് മൃതദേഹം കത്തിച്ചു

Published

|

Last Updated

ദുര്‍ഗ് |  കമിതാക്കളെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന ശേഷം കത്തിച്ചു. ചത്തീസ്ഗഢിലെ ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൃഷ്ണനഗറിലാണ് ദുരഭിമാനക്കൊല. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുവരുടേയുംഅമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തിലായിരുന്ന ശ്രീഹരിയും ഐശ്വര്യയും വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഒളിച്ചോടി. ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. ദുര്‍ഗ് പോലീസ് ചെന്നൈയില്‍ ഇന്ന് ഇവരെ നാട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി, ഇവരുടെ വീടുകളില്‍ എന്തോ അസ്വാഭാവികമായി നടക്കുന്നത് വീടിന് സമീപത്ത് പട്രോളിംഗ് നടത്തിയ പോലീസ് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീഹരിയേയും ഐശ്വര്യയെയും വിഷം നല്‍കി കൊലപ്പെടുത്തിയതായി അമ്മാവന്‍ രാമുവും പെണ്‍കുട്ടിയുടെ സഹോദരന്‍ ചരണും വെളിപ്പെടുത്തുന്നത്.

മൃതദേഹങ്ങള്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്‌നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാലീസ് നടത്തിയ തിരച്ചലില്‍ പാതികത്തിയ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തുകയും ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

---- facebook comment plugin here -----

Latest