National
അതിര്‍ത്തി സംഘര്‍ഷം: ഇന്ത്യ, ചൈന ഏഴാമത് സൈനിക ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി | ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ഇന്ത്യ-ചൈന ഏഴാമത് സൈനിക തല ചര്‍ച്ച ഇന്ന് നടക്കും. സൈനിക തല ചര്‍ച്ച ഇന്ന് നടക്കും. ചുഷൂല്‍ മോള്‍ഡോയില്‍വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ ചൈനീസ് സൈന്യത്തിനൊപ്പം വിദേശകാര്യ പ്രതിനിധിയുമുണ്ടാകും. ഇന്ത്യ നേരത്തെ വിദേശകാര്യ പ്രതിനിധിയെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ലഫ്റ്റനന്റ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പി ജി കെ മേനോന്‍, വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ എന്നിവരാകും ചര്‍ച്ചയില്‍ പങ്കെടുക്കുക.
പാം ഗോംഗ് മേഖലയില്‍ നിന്നടക്കമുള്ള സൈനിക പിന്മാറ്റം കഴിഞ്ഞ ആറ് ചര്‍ച്ചയിലും ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന ഇത് സ്വകരിച്ചിട്ടില്ല. ഇന്നത്തെ ചര്‍ച്ചയിലും ഇന്ത്യ ഇക്കാര്യം ശക്തമായി ഉന്നയിക്കും. സേന പിന്‍മാറ്റം നടക്കാതെ സമാധാനം കൈവരില്ലെന്ന നിലപാടിലാണ് ഇന്ത്യ. ചൈനീസ് സൈന്യം പിന്‍മാറിയാല്‍ മാത്രമേ ഇന്ത്യക്കും സൈനിക സാന്നിധ്യം കുറക്കാനാകൂവെന്ന് യോഗത്തില്‍ അറിയിക്കും.
ഗുരുങ് ഹില്‍, സ്പാംഗുര്‍ ഗ്യാപ്, മഗര്‍ ഹില്‍, മുഖ്പാരി, റെസാങ് ലാ, റെക്കിന്‍ ലാ (റെചിന്‍ മൗണ്ടന്‍ പാസ്) എന്നീ കുന്നുകളില്‍ നിന്ന് തത്ക്കാലം സൈനിക വിന്യാസം ഇന്ത്യ പിന്‍ വലിയ്ക്കില്ല. ഇന്നത്തെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും മണിക്കൂറുകള്‍ നീണ്ടേക്കും.