Connect with us

Ongoing News

റാഫേല്‍ നദാലിന് തുടർച്ചയായ നാലാം‌ ഫ്രഞ്ച് ഓപ്പൺ കിരീടം

Published

|

Last Updated

പാരീസ് | തുടർച്ചയായി നാലാം തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേല്‍ നദാൽ. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ വിജയിച്ചത്. സ്‌കോര്‍ 0-6, 2-6, 5-7. ഈ വിജയത്തോടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ നദാൽ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്കൊപ്പമെത്തി.

ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെയാണ് നദാല്‍ ആദ്യ സെറ്റ് സ്വന്തമാക്കിയത്. മൂന്ന് തവണ ജോക്കോയുടെ സെര്‍വ് ബ്രേക്ക് ചെയ്തു. രണ്ടാം സെറ്റില്‍ രണ്ട് തവണവും നദാലിന് മുന്നില്‍ ജോക്കോവിച്ചിന് പിഴച്ചു. മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. ആദ്യ നാല് ഗെയിമുകള്‍ ഇരുവരും പങ്കിട്ടു. എന്നാല്‍ അടുത്ത ഗെയിമില്‍ നദാല്‍ സെര്‍വ് ഭേദിച്ചു. 2-3ന്റെ ലീഡ്. മത്സരം കൈവിടുമെന്ന് തോന്നിച്ചെങ്കിലും ജോക്കോവിച്ച് തിരിച്ചടിച്ചു. സ്‌കോര്‍ 3-3. പിന്നീട് ഇരുവരും നാല് പോയിന്റ് പങ്കിട്ടപ്പോള്‍ സ്‌കോര്‍ 5-5. എന്നാല്‍ വീണ്ടും നദാല്‍ സെര്‍വ് ഭേദിച്ചു. 5-6ന്റെ ലീഡ്. അവസാന ഗെയിമിലാവട്ടെ ഒരു പിഴവും വരുത്തിയതുമില്ല.