Connect with us

Covid19

കൊറോണക്കെതിരെ താന്‍ പ്രതിരോധ ശക്തി നേടിയെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊറോണ വൈറസിന് എതിരെ താന്‍ പ്രതിരോധ ശക്തി നേടിയെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം്പ്. ട്രംപിന് കൊറോണ പകരാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞതിന് പിന്നാലെയാണ് താന്‍ പ്രതിരോധ ശക്തി നേടിയെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു പിന്നാെല അദ്ദേഹം വൈറ്റ് ഹൗസ് വളപ്പിൽ ഇന്നലെ തിരഞ്ഞെടുപ്പുസമ്മേളനം സംഘടിപ്പിച്ചു. ഇന്നു ഫ്ലോറിഡയിലെ റാലിയിൽ പങ്കെടുക്കുന്നുണ്ട്. നാളെ പെൻസിൽവേനിയയിലും അയോവയിലും റാലികൾ ഉണ്ട്.

“ഞാന്‍ പ്രതിരോധ ശക്തി നേടിയെന്ന് തോന്നുന്നു. ഇത് കുറഞ്ഞ കാലത്തേക്കോ കൂടിയ കാലത്തേക്കോ അതോ ആജീവനാന്ത കാലത്തേക്കോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ പ്രതിരോധം നേടിക്കഴിഞ്ഞു” – ട്രംപ് വ്യക്തമാക്കി.

“നിങ്ങള്‍ക്ക് പ്രതിരോധശേഷിയുള്ള ഒരു പ്രസിഡന്റ് ഉണ്ട് … അയാളുടെ എതിരാളിയെപ്പോലെ തറയില്‍ ഒളിക്കേണ്ട ആവശ്യമില്ലാത്ത ഒരു പ്രസിഡന്റ്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ എതിരാളി ജോ ബൈഡന്‍ രോഗിയായിരിക്കാമെന്നഉം അദ്ദേഹത്തെ നോക്കിയാല്‍ ശക്തമായി ചുമയ്ക്കുന്നതും മാസ് ഇടക്കിടെ പിടിക്കുന്നതും കാണാമെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

കൊവിഡ് മുക്തനായെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ ഗോദയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്ന് രാത്രി അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. അതേസമയം അദ്ദേഹത്തിന് എപ്പോഴാണ് രോഗം ഭേദമായത് എന്നത് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല.