National
ടെലിവിഷന്‍ റേറ്റിംഗ് തട്ടിപ്പ്: റിപ്പബ്ലിക് ടിവി സിഇഒയെയും സിഒഒയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി | ടെലിവിഷന്‍ റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ചീഫ് ഓപ്പറേറ്റിങ് ഓഫീസറെയും മുംബൈ പൊലീസ് ചോദ്യം ചെയ്തു. സിഇഒ വികാസ് ഖന്‍ചന്ദാനിയെ ഒന്‍പത് മണിക്കൂറും സിഒഒ ഹര്‍ഷ് ഭണ്ഡാരിയെ അഞ്ച് മണിക്കൂറുമാണ് ചോദ്യം ചെയ്തത്. വ്യാജ ടിആര്‍പി റാക്കറ്റ് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാകന്‍ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് ശനിയാഴ്ച ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
റിപ്പബ്ലിക് ടിവിയുടെ വിതരണ മേധാവി ഘനശ്യാം സിംഗിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പേരോടും തിങ്കളാഴ്ച വീണ്ടും രേഖകളുമായി ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ, റിപ്പബ്ലിക് ടിവിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ ശിവ സുബ്രഹ്മണ്യസുന്ദരം, മറ്റൊരു ഉദ്യോഗസ്ഥന്‍ ഘനശ്യാം സിംഗ് എന്നിവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടാണ് ചാനല്‍ സ്വീകരിച്ചിരുന്നത്. കേസില്‍ ചാനല്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു ഇത്. ബോക്‌സ് സിനിമാ, ഫഖ്ത് മറാത്തി ചാനലുകളിലെ രണ്ട് ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചിച്ചിരുന്നു.
റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ ടിആര് പിയെ കബളിപ്പിച്ചതായാണ് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഉള്ളടക്കം. ടിആര്‍പി അളക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ആഅഞഇ) ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് വഴി പരാതി നല്‍കിയതോടെയാണ് ഈ റാക്കറ്റ് വെളിച്ചത്തു വന്നത്.