Connect with us

Socialist

നിങ്ങള്‍ മക്കളെ അടിമകളാക്കിയാണോ വളര്‍ത്തുന്നത്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം

Published

|

Last Updated

മലയാളികളായ മാതാപിതാക്കള്‍ അവരുടെ വിവരവും (വിവരക്കേടും) കാഴ്ചപ്പാടും കുട്ടികളുടെ പുറത്ത് അടിച്ചേല്‍പ്പിച്ച് അവരുടെ തന്നെ ക്ലോണുകളെ സൃഷ്ടിക്കാന്‍ നോക്കാറാണ് പതിവ്. മറുത്ത് ചോദ്യങ്ങള്‍ പാടില്ല. തെറ്റും ശരിയും ശത്രുവും മിത്രവും സ്വന്തവും അന്യവും എല്ലാം വ്യക്തമായി നിര്‍വചിച്ച് ആദ്യമേ ഫിക്‌സ് ആക്കി കൊടുക്കും.

സ്വന്തം ബുദ്ധി ഉപയോഗിക്കാനോ സ്വതന്ത്രമായി നിഗമനങ്ങളില്‍ എത്താനോ ആരെയും ശീലിപ്പിക്കാറില്ല. പരിപാടി സോദ്ദേശപരമാണെങ്കിലും ഫലം വേറെയാണ്. ചെലോല്‍ദ് റെഡിയാവും, ചെലോല്‍ദ് റെഡിയാവൂല്ല. ഉറപ്പുള്ള ഒരേയൊരു കാര്യം എന്താണെന്ന് വച്ചാല്‍, വീട്ടുകാരുടെ ഈ അടിച്ചേല്‍പ്പിക്കല്‍ പ്രക്രിയയിലൂടെ കടന്ന് പോകുന്ന കുട്ടികളുടെ സ്വന്തം ചിന്താശേഷി ഒരിക്കലും പൂര്‍ണതയിലെത്തില്ല എന്നതാണ്. മേലെ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്ന, സ്വന്തമായി നൈതികതയോ അഭിപ്രായമോ ഒന്നുമില്ലാത്ത അടിമകളാക്കി അവരെ ധൈഷണികമായ slave market ലേക്ക് സപ്ലൈ ചെയ്യുകയാണ് അവരുടെ അച്ഛനമ്മമാര്‍. ആരുടെയെങ്കിലും അടിമയായി ജീവിതകാലം കഴിച്ച് കൂട്ടാനാണ് അവരുടെ വിധി.

ആര്‍ക്ക് വേണമെങ്കിലും സ്വന്തം ബുദ്ധി ഉപയോഗിക്കാത്ത ഈ അടിമകളെ എടുത്ത് ഉപയോഗിക്കാം. കുറഞ്ഞ IQ വും ലോലമായ EQ വും ഉള്ളവരാണെങ്കില്‍ ജീവിതം അവിടെ തീര്‍ന്നു. ചുറ്റിലും കണ്ണോടിച്ചാല്‍ അത്തരം അനേകരെ നിങ്ങള്‍ക്ക് കാണാനാവും. ഒന്നാലോചിച്ചാല്‍, അവരുടെ ബാല്യകാലത്തെ ഓര്‍ത്ത് അവരോട് പാവം തോന്നും. അടിമ ജീവിതവും ഒരു ജീവിതം തന്നെയാണ്. അവനവന്റെ ഇട്ടാവട്ടത്തിലിരുന്ന് ഇതൊരു അടിപൊളി ജീവിതമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചെളിക്കുണ്ടില്‍ കുത്തിമറിയുന്ന പന്നിയുടെ അതേ അഭിപ്രായം!

ഒരു പക്ഷേ, കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായിരിക്കും ബുദ്ധിശൂന്യരുടെ എണ്ണത്തിലുള്ള ഈ മേല്‍ക്കൊയ്മ. പേടിപ്പിക്കാന്‍ പറയുന്നതല്ല. നമുക്ക് മുന്നേ സഞ്ചരിച്ച അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത് പലയളവിലും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു എന്നോര്‍ക്കണം. ഒന്നാലോചിച്ചാല്‍ നമ്മളേറെ പിന്നിലൊന്നുമല്ല. സോഷ്യല്‍ മീഡിയയുടെ പങ്കും ചെറുതല്ല. കലക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍ പ്രശാന്ത് ഐ എ എസ് ആണ് ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/prasanthn/posts/10160431729424056