Kerala
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് : ബല പരിശോധനക്കൊരുങ്ങി അന്വേഷണ ഏജന്‍സികള്‍

തിരുവനന്തപുരം | വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ബല പരിശോധന നടത്താനൊരുങ്ങി അന്വേഷണ ഏജന്‍സികള്‍. ഫ്‌ലാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പൊതുമരാമത്തിന് കത്ത് നല്‍കും. സിബിഐയും ബലപരിശോധന നടത്തും.
യുണിടാക്കിന്റെ കരാര്‍ പദ്ധതിയുടെ പേരില്‍ നാലരക്കോടി രൂപ കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. മൂന്ന് കോടി ജിഎസ്ടിയും കഴിഞ്ഞാല്‍ ബാക്കി പണത്തിനായിരുന്നു നിര്‍മ്മാണം. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ബലപരിശോധനക്ക് തയ്യാറെടുക്കുന്നത്.
---- facebook comment plugin here -----