Connect with us

National

റോഡിലിറങ്ങിയ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ മറിഞ്ഞു; സുഹൃത്തുക്കളായ മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Published

|

Last Updated

ഇന്‍ഡോര്‍ |  റോഡിലേക്കിറങ്ങിയ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് സുഹൃത്തുക്കളായ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ദേശീയപാതയിലാണ് അപകടമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി സ്വദേശികളായ സന്തോഷ് കുമാരി (48), ഗായത്രി സിംഗ് (42), പൂനം ഭാരതി (40) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിന്ദു ശര്‍മ (40) പരുക്കുകളോടെ ഗ്വാളിയറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്‌തെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്വാളിയറിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഗായത്രിയും പൂനവും മരിച്ചത്. സന്തോഷ് കുമാരി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

നാല് സ്ത്രീകളും സുഹൃത്തുക്കളായിരുന്നു. ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഓംകരേശ്വരിലേക്ക് പോയതായിരുന്നു സംഘം. ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം മടക്ക യാത്രയ്ക്ക് ഇടയിലാണ് അപകടമുണ്ടായതെന്ന് ചാചൗഡ പൊലീസ് പറഞ്ഞു.

റോഡില്‍ ഒരു പശുവിനെ കണ്ടപ്പോള്‍ കാര്‍ വെട്ടിച്ചതായി കാറോടിച്ചിരുന്ന ബിന്ദു ശര്‍മ പോലീസിനോട് പറഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

---- facebook comment plugin here -----

Latest