Connect with us

Kerala

അന്തിക്കാട് നിധിന്‍ വധം: പ്രതികള്‍ രക്ഷപ്പെട്ടത് കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനം ഭീഷണിപ്പെടുത്തി തട്ടിയെടുത്ത്

Published

|

Last Updated

തൃശൂര്‍ |  അന്തിക്കാട് നിധില്‍ വധക്കേസില്‍ നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്ഷപെട്ടത് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പുത്തന്‍പീടികയിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിലെന്ന് പോലീസിന് വിവരം ലഭിച്ചു.

ഇന്നലെയാണ് തൃശൂര്‍ അന്തിക്കാട് മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്നലെ രാത്രിയോടെ മുറ്റിച്ചൂര്‍ സ്വദേശി സനലിനെ പോലീസ് പിടികൂടിയിരുന്നു. സംഭവ ശേഷം പ്രതികള്‍ രക്ഷപ്പെടാനായി തട്ടിയെടുത്ത കാറും, ബൈക്കും കണ്ടെത്താനാനുള്ള അന്വേഷണം തുടരുകയാണ്. നിധിലിനെ വെട്ടികൊലപ്പെടുത്തിയ ശേഷം അതുവഴി വന്ന പുത്തന്‍പീടികയിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വാഹന ഉടമയുടെ കഴുത്തില്‍ വാളുവച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം വാഹനം തട്ടിയെടുത്തതെന്നാണ് പോലീസിന് ലഭിച്ച വിവരം.

Latest