Connect with us

Kerala

പതിനേഴുകാരന് ക്രൂര മര്‍ദനം; അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

Published

|

Last Updated

തൃശൂര്‍  | അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

മനപൂര്‍വ്വം ദേഹോപദ്രവമേല്‍പ്പിക്കല്‍, മാരകായുധമുപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, അന്യായമായി തടസപ്പെടുത്തുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അമ്പിളിക്കല കൊവിഡ് സെന്ററില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചത്. ഷമീറിന് ക്രൂര മര്‍ദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. തലക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഷമീറിന്റെ ഭാര്യ ഉള്‍പ്പടെ മറ്റ് മൂന്ന് പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊവിഡ് സെന്ററിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

---- facebook comment plugin here -----

Latest