Connect with us

Kerala

പ്രേമചന്ദ്രൻ എം പിക്കെതിരെ നിയമ നടപടിയുമായി മുഹമ്മദ് റിയാസ്

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്കെതിരെ നിയമ നടപടിയുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകാശാലാ വി സി നിയമനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതിനാണ് നടപടി.

എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വി സി നിയമനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതെന്ന് റിയാസ് പറഞ്ഞു. വ്യക്തിപരമായി തന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിനാണ് നിയമനടപടിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു.

വിദൂരവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല് കൊല്ലത്ത് ആണ് സ്ഥാപിച്ചത്. വി സിയായി മുബാറക് പാഷയെയാണ് നിയമിച്ചത്. ഒരു മുസ്ലിമിനെ പ്രഥമ വി സിയാക്കിയതിനെതിരെ എന്‍ എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

https://www.facebook.com/PAMuhammadRiyas/posts/1586977591504843 

Latest