Connect with us

International

പാക്കിസ്ഥാനും ടിക്‌ടോക് നിരോധിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ് | ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനും ചൈനീസ് ആപ്പായ ടിക്‌ടോക് നിരോധിച്ചു. അധാര്‍മികമായ ഉള്ളടക്കത്തിന്റെ പേരിലാണ് നിരോധനം. സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നന്ന് ആപ്പിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് പാക് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ആപ്പിന് വിലക്കേര്‍പ്പെടുത്തിയത്.

നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ടിക്‌ടോക് പരാജയപ്പെട്ടതായി പാക്കിസ്ഥാന്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക്‌ടോക് ഏര്‍പെടുത്തുന്ന കാര്യങ്ങള്‍ തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നും ഇതില്‍ അടിസ്ഥാനത്തില്‍ നിരോധനം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും പാക്കിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കി.