Connect with us

Socialist

'ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ മദറിനും ഒരു യു എ പി എ പ്രതീക്ഷിക്കാമായിരുന്നു'

Published

|

Last Updated

എഴുത്തുകാരന്‍ സി വി ശ്രീരാമനെ അനുസ്മരിച്ച് ഡോ. പി കെ പോക്കര്‍. ശ്രീരാമനുമായി ബന്ധപ്പെട്ട അപൂര്‍വ അനുഭവമാണ് പോക്കര്‍ പങ്കുവെച്ചത്. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ ഓര്‍മ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് പലരും സി വി ശ്രീരാമനെ സ്മരിക്കുന്നു. അത് കണ്ടപ്പോൾ ഒരു കഥ എനിക്കും പറയാൻ തോന്നി. സി വി ശ്രീരാമേട്ടൻ മദർ തെരേസ എനിക്ക് കയ്യൊപ്പോടെ അയച്ചതിന്റെയും കിട്ടിയോ എന്ന് ഉറപ്പു വരുത്തിയതിന്റെയും പിന്നിൽ ഒരു കഥയുണ്ട്.

അദ്ദേഹത്തിന്റെ ദുരവസ്ഥ പിന്നെയും വന്നപ്പോൾ എന്ന കഥയിലെ ദളിത് വിരുദ്ധതയെ ഇ പി രാജഗോപാലൻ പ്രകീർത്തിച്ചു ഒരു ലേഖനം എഴുതിയിരുന്നു. അതിനു ശേഷം ഞാൻ ശ്രീരാമന്റെ മറ്റു രചനകളെയും പുരോഗന പ്രവർത്തനങ്ങളെയും അപേക്ഷിച്ചു ദുരവസ്ഥയിൽ കടന്നു കയറിയ ചില ഘടകങ്ങൾ അനാവരണം ചെയ്തും ആശാന്റെ ദുരവസ്ഥയിൽ പോലും സംഭവിച്ച കീഴാള വിരുദ്ധത പുറത്തെടുത്തും ഒരു ലേഖനം എഴുതിയിരുന്നു. ലേഖനം വന്ന ശേഷം ആദ്യമായി ഞാൻ അദ്ദേഹത്തെ കണ്ടത് തുഞ്ചൻ പറമ്പിലെ കേന്റീനിൽ വെച്ചാണ്. പതിവ് സൗഹൃദ രീതിയായിരുന്നില്ല അന്ന്. എന്നെ കെട്ടി പിടിച്ചു ആലിംഗ ബദ്ധനായി. കുറച്ചു മാത്രമാണ് സംസാരിച്ചതെങ്കിലും ആ നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ ഞാൻ സ്തംഭിച്ചു പോയി.

വാസ്തവത്തിൽ ശ്രീരാമേട്ടൻ ആ വിമർശം ഉൾക്കൊണ്ടിരുന്നു. ‘ഞാൻ ജാതിവാദിയോ മതവാദിയോ’ അല്ലെന്നു എന്നെപ്പോലൊരു സാധാരണക്കാരനെ ബോധ്യപ്പെടുത്താൻ അദ്ദേഹം കാണിച്ച ഉത്സാഹം എന്നെ അമ്പരപ്പിച്ചിരുന്നു. ആ നിഷ്കളങ്ക സ്നേഹത്തെ ഓർമിച്ചു കൊണ്ട് മദർ തെരേസയെ ഇവിടെ സമർപ്പിക്കുന്നു. ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ മദറിനും ഒരു യു എ പി എ പ്രതീക്ഷിക്കാമായിരുന്നു.

https://www.facebook.com/drpokker/posts/3914636031886995