Connect with us

Kerala

നിയമസഭയിലെ കയ്യാങ്കളി: സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി

Published

|

Last Updated

തിരുവനന്തപുരം |  2015 ലെ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കേസ് വാദിച്ചിരുന്ന സര്‍ക്കാര്‍അഭിഭാഷകയെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെയാണ്മാറ്റിയത്. പകരം ചുമതല അസി. പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറിന് നല്‍കി.

കേസ് പിന്‍വലിക്കാനുള്ള ഹരജി നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇടത് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനെ പിന്തുണച്ചില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റിയത്.

2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.

പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍.

Latest