Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ പോലീസ് റെയ്ഡ്; പത്ത് കോടിയുടെ തട്ടിപ്പ് നന്നതായി സൂചന

Published

|

Last Updated

കോഴിക്കോട് |  സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന .

ചേവായൂര്‍ സിഐ ടി.പി.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ പരിശോധന ആരംഭിച്ചത്. രേഖകള്‍ കണ്ടെത്തുന്നതിനും പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും സൈബര്‍ സെല്‍ വിദഗ്ധരേയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചേവായൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമാണ് പാറോപ്പടിയില്‍ പരിശോധന നടത്തുന്നത്. 82 പരാതികളാണ് ഇതുവരെ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതില്‍ 20 പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പത്ത് കോടിയുടെ തട്ടിപ്പാണ് ഇവിടെ മാത്രം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

ചേവായൂര്‍ പോലീസിന് പുറമേ കോഴിക്കോട് സിറ്റിയില്‍ കസബ, നടക്കാവ്, മാവൂര്‍ സ്റ്റേഷനുകളിലും പരാതികളുണ്ട്. ഇവിടങ്ങളിലെ ബ്രാഞ്ചുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും.

നടക്കാവ് ശാഖയില്‍ കഴിഞ്ഞ ദിവസം തന്നെ പരിശോധനകള്‍ പൂര്‍ത്തിയായെന്നും രേഖകകള്‍ കസ്റ്റഡിയിലെടുത്തെന്നും എസ്ഐ കൈലാസ് നാഥ് അറിയിച്ചു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് പരമാവധി തെളിവുകള്‍ ശേഖരിക്കുന്നത്.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. പരാതികള്‍ സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകും അതത് ലോക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഓഫീസുകളില്‍ പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കാനുമാണ് പോലീസ് തീരുമാനം.

---- facebook comment plugin here -----

Latest