International
നൈജീരിയയില്‍ കൊലപാതക പരമ്പരകളിലെ പ്രതിക്ക് വധശിക്ഷ

അബൂജ | നൈജീരിയയില്‍ കൊലപാതക പരന്പരകളിലെ പ്രതി ഗ്രേഷ്യസ് ഡേവിഡ് വെസ്റ്റി(26)ന് കോടതി വധശിക്ഷ വിധിച്ചു. ഇയാള്‍ ഒന്പതു സ്ത്രീകളെ കൊലപ്പെടുത്തിയതായി കോടതി കണ്ടെത്തി. ആറു സ്ത്രീകളെക്കൂടി കൊലപ്പെടുത്തിയെന്നു പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ഇതിനു തെളിവു കണ്ടെത്താനായില്ല.
2019 ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം കൈകാലുകള്‍ ബന്ധിച്ച് ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലെ ഹോട്ടല്‍ മുറികളിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരകളില്‍ ഏറെയും ലൈംഗികത്തൊഴിലാളികളായിരുന്നു.
കോടതിയിലും പ്രതി കുറ്റം ഏറ്റുപറഞ്ഞെങ്കിലും വിചാരണ വേണമെന്നതില്‍ ജഡ്ജി ഉറച്ചുനില്‍ക്കുകയായിരുന്നു
---- facebook comment plugin here -----