Connect with us

Kerala

മലപ്പുറം കൂട്ടായിയില്‍ സംഘര്‍ഷം; ഒരാള്‍ വെട്ടേറ്റു മരിച്ചു

Published

|

Last Updated

തിരൂർ | മലപ്പുറം തിരൂർ കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റു മരിച്ചു. കൂട്ടായി മാസ്റ്റർ പടി സ്വദേശി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യാസർ അറഫാത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘർഷത്തിൽ പരുക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൂട്ടായി മാസ്റ്റർ പടി സ്വദേശി ഏനിൻ്റെ പുരക്കൽ അബൂബക്കർ മകൻ ഷമീം (24), സഹോദരൻ സജീഫ് (26) എന്നിവരാണ് ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്. ഉടൻ തന്നെ വെട്ടേറ്റ മൂന്ന് പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് യാസർ അറഫാത്ത് മരിക്കുകയായിരുന്നു. സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തിരൂർ സി ഐ. ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

സംഘർഷത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Latest