പ്രതിരോധ മേഖലക്ക് കരുത്തേകി രൗദ്രം ആന്റി റേഡിയേഷന്‍ മിസൈല്‍ വിജകരമായി പരീക്ഷിച്ചു

Posted on: October 9, 2020 5:38 pm | Last updated: October 10, 2020 at 1:46 am

ന്യൂഡല്‍ഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷന്‍ മിസൈലായ രൗദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലാസോര്‍ ഐടിആറില്‍ നിന്ന് രാവിലെ പത്തരയോടെയായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്.

ശത്രു രാജ്യങ്ങളുടെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും നിമിഷാര്‍ധം കൊണ്ട് തകര്‍ക്കാന്‍ ശേഷിയുള്ളതാണ് രാൗദ്രം മിസൈല്‍. സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാണ് രൗദ്രം വിക്ഷേപിക്കുക. ശത്രു റഡാറുകളെ ലക്ഷ്യം വെച്ച് വിക്ഷേപിച്ച ശേഷവും മിസൈലിന്റെ ലക്ഷ്യം പുനസ്ഥാപിക്കാന്‍ ഈ മിസൈലിന് സാധിക്കും.

മിസൈല്‍ വിജയകരമായി പരീക്ഷിച്ച ഡിആര്‍ഡിഒയെയും അനുബന്ധ സ്ഥാപനങ്ങളെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.