National
ഗോ- കാര്‍ട്ടിന്റെ ചക്രത്തില്‍ മുടി കുടുങ്ങി 20കാരിക്ക് ദാരുണ അന്ത്യം

ഹൈദരാബാദ് | തെലുങ്കാനയില്‍ ഗോ-കാര്‍ട്ടിങ്ങിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് എന്‍ജിനീയറിംഗ് വിദ്യാാര്‍ഥിനി മരണപ്പെട്ടു. ഗുരംഗുഡി സ്വദേശനിയായ ബി ടെക് വിദ്യാര്‍ഥിനിയായ ശിവവര്‍ഷിണി (20)യാണ് ഗോ-കാര്‍ട്ടിങ്ങിനിടെ ചക്രത്തിനിടയില്‍ മുടി കുടുങ്ങി മരിച്ചത്.
ഗുരംഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്നലെയാണ് അപകടം. ബി ടെക് വിദ്യാര്‍ഥിനിയായ ശിവവര്‍ഷിണി സുഹൃത്തുക്കളുമൊത്താണ് ഗുരംഗുഡയിലെ ഗോ-കാര്‍ട്ടിങ് സോണിലെത്തിയത്. ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ ശിവവര്‍ഷിണിയുടെ മുടി കുടുങ്ങി ശിരോചര്‍മം വേര്‍പ്പെട്ടിരുന്നു. ശിവവര്‍ഷിണി ധരിച്ചിരുന്ന ഹെല്‍മറ്റും തകര്‍ന്ന നിലയിലായിരുന്നു.
അപകടത്തിന് മുമ്പ് രണ്ട് മൂന്ന് റൗണ്ടുകള്‍ ഇവര്‍ ഗോ-കാര്‍ട്ടിങ് നടത്തിയതായി ശിവവര്‍ഷിണിയുടെ സുഹൃത്തുക്കളിലൊരാള്‍ പകര്‍ത്തിയ വീഡിയോ സൂചിപ്പിക്കുന്നു. അപകടമുണ്ടായ ഉടനെ തന്നെ ശിവവവര്‍ഷിണിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും തലക്കേറ്റ ഗുരുതര പരുക്കാണ് മരണത്തിനിടയാക്കിയത്. ഗോ-കാര്‍ട്ട് സോണ്‍ നടത്തിപ്പുകാരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് ശിവവര്‍ഷിണിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മീര്‍പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.