Connect with us

International

ലിബിയയില്‍ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ഇനിയും മോചിപ്പിക്കാനായില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ലിബിയയില്‍ കഴിഞ്ഞ മാസം 14ന് തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ ഇനിയും മോചിപ്പിക്കാാന്‍ കഴിഞ്ഞില്ല. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേരെയാണ് ഇപ്പോഴും അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്നത്. നിര്‍മാണ, എണ്ണ കമ്പനികളില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയിരുന്നു ഇവര്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ ട്രിപ്പോളി വിമാനത്താവളത്തിലേക്കു വരുമ്പോഴായിരുന്നു ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

ഇവരെ രക്ഷപെടുത്താന്‍ ലിബിയന്‍ അധികാരികളും തൊഴില്‍ ഉടമകളുമായി കൂടിയാലോചിച്ച് ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികലെ തട്ടിക്കൊണ്ടു പോയവരെ തൊഴില്‍ ഉടമ ബന്ധപ്പെട്ടുവെന്നും അവര്‍ സുരക്ഷിതരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

---- facebook comment plugin here -----

Latest