Kerala
കാറില്‍ ലോറികൊണ്ടിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി അബ്ദുല്ലക്കുട്ടി

കോഴിക്കോട് | കാറില്‍ യാത്ര ചെയ്യവെ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ പരാതി. മലപ്പുറം രണ്ടത്താണിയില്‍വെച്ച് തന്റെ കാറിന്റെ പിറകില്‍ രണ്ട് തവണ ലോറികൊണ്ട് ഇടിച്ചതായാണ് പരാതി. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് മലപ്പുറം രണ്ടത്താണിയില്‍ ആക്രമണ ശ്രമമുണ്ടായത്. പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. സംഭവത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അപലപിച്ചു. എല്ലാ കേന്ദ്രങ്ങളിലും ബി ജെ പി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.