National
ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരായ ഹരജി പരിഗണിക്കുന്നത് 16ലേക്ക് മാറ്റി

ന്യൂഡല്‍ഹി | ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16ലേക്ക് മാറ്റി.ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. കേസ് അതീവ ഗൗരവമുള്ളതാണെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കഴിഞ്ഞ ആഴ്ച സിബിഐ കോടതിയെ അറിയിച്ചിരുന്നു.
---- facebook comment plugin here -----