Connect with us

Alappuzha

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Published

|

Last Updated

ആലപ്പുഴ | വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. സിവ്യൂവാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ്-അനീസ ദമ്പതികളുടെ മകന്‍ അഹ്‌യാന്‍ (രണ്ടര) ആണ്‌ മരിച്ചത്. ഖലാസി തൊഴിലാളിയായ സഫീദിന് അനീസ പ്രഭാത ഭക്ഷണം നല്‍കുമ്പോള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ കാണാതായത്.

തിരച്ചിലില്‍ കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഏക സഹോദരി: മത്ഹ.