Connect with us

Kerala

യൂട്യൂബില്‍ അശ്ലീല സംഭാഷണം; ശ്രീലക്ഷ്മി അറ്ക്കലിനെതിരെ കേസെടുത്തു

Published

|

Last Updated

കൊച്ചി | യൂട്യൂബ് ചാനല്‍ വഴി അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജിന്റെ പരാതിയിലാണ് സൈബര്‍ നിയമപ്രകാരം കേസെടുത്തത്. കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.

ശ്രീലക്ഷ്മി യൂട്യൂബ് ചാനല്‍ വഴി അശ്ലീല സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോ ലിങ്കുകളും പരാതിക്കൊപ്പം നല്‍കിയിരുന്നു.

യൂട്യൂബിലൂടെ സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം കൈയ്യേറ്റം ചെയ്ത സംഭവ് വിവാദമായിരുന്നു. ഇതില്‍ അവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.