മന്ത്രിമാരായ കെ ടി ജലീലിനും എംഎം മണിക്കും കൊവിഡ് സ്ഥിരീകരിച്ചു

Posted on: October 7, 2020 6:16 pm | Last updated: October 8, 2020 at 7:36 am

തിരുവനന്തപുരം | ഉന്നത വിദ്യഭ്യാസ മന്ത്രി കെ ടി ജലീലിനും വൈദ്യുതി മന്ത്രി എം.എം മണിക്കും കോവിഡ് സ്ഥിരീകരിച്ചു. എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കെ ടി ജലീൽ തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലാണ്. ജലീലിൻെറ ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് എംഎം മണിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പെര്‍സണല്‍ സ്റ്റാഫ് അംഗങ്ങളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മന്ത്രിമാരുടെ എണ്ണം അഞ്ചായി. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.