Covid19
ഇന്ത്യയിലെ കൊവിഡ് ബാധ 67 ലക്ഷത്തിന് മുകളില്‍; പൊലിഞ്ഞത് 1,04,555 ജീവനുകള്‍
ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ 67 ലക്ഷത്തില്‍പ്പരം കൊവിഡ് കേസുകളും 1,04,555 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൃത്യമായി പറഞ്ഞാല്‍ 67,57,132 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 57,44,694 പേര്‍ രോഗമുക്തരായി. 9,07,883 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനത്തിന് മുകളിലാമ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 72,049 പുതിയ കേസുകളും 986 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കര്‍ണാടകയും തമിഴ്‌നാട്ടും തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
രാജ്യത്ത് ഇതുവരെ 8,22,71,654 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതില്‍ 11,99,857 സാമ്പിളുകളും പരിശോധിച്ചത് ഒക്ടോബര്‍ ആറിനാണെന്നും ഐ സി എം ആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.







