Covid19
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 3.60 കോടി പിന്നിട്ടു

വാഷിംഗ്ടണ്‍ | ലോകത്തെ കൊവിഡ് കേസുകളുടെ എണ്ണം 3.60 കോടി പിന്നിട്ട് മുന്നോട്ട്. കൃത്യമായി പറഞ്ഞാല്‍ 36,039,692 പേര്‍ക്ക് ഇതുവരെ കൊവിഡ് വൈറസ് ബാധിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 1,054,590 പേരാണ് വൈറസ് മൂലം മരണത്തിന് കീഴടങ്ങിയത്. 27,145,433 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍ രാജ്യങ്ങളിലാണ് വൈറസ് ഏറ്റവും രൂക്ഷമായുള്ളത്. അമേരിക്കയില്‍ 7,722,746 കൊവിഡ് കേസും 215,822 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഇന്ത്യയില്‍ 6,754,179 കേസും 104,591 മരണവും ബ്രസീലില്‍ 4,970,953 കേസും 147,571 മരണവും റഷ്യയില്‍ 1,237,504 കേസും 21,663 മരണവും കൊളംബിയയില്‍ 869,808 കേസും 27,017 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----