Connect with us

National

കനയ്യ കുമാറിനെ ഒഴിവാക്കി ബിഹാറില്‍ സി പി ഐ സ്ഥാനാര്‍ഥി പട്ടിക

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യു മുന്‍ ചെയര്‍മാനും രാജ്യത്ത് വളര്‍ന്നവരുന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ കനയ്യകുമാറിനെ ഒഴിവാക്കി ബിഹാറില്‍ സി പി ഐയുടെ സ്ഥാനാര്‍ഥി പട്ടിക. ആര്‍ ജെ ഡി മുന്നണിക്കൊപ്പം നിന്ന് മത്സരിക്കുന്ന സി പി ഐ തങ്ങള്‍ക്ക് അനുവദിച്ച മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

എന്നാല്‍ കനയ്യ കുമാറിന്റെ പേരില്ലാത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. കന്നയ്യ കുമാറിനെ മത്സരിപ്പിക്കണമെന്ന് ബെഗുസരായ് പ്രാദേശിക ഘടകം ആവശ്യപ്പെട്ടിരുന്നു. മുന്നണിയിലെ മറ്റ് ഘടകക്ഷികളും കനയ്യ മത്സരിക്കണമെന്ന അഭിപ്രായമായിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം ഇത് അവഗണിക്കുകയായിരുന്നു. കനയ്യയെ ഒഴിവാക്കിയതില്‍ അസ്വഭാവികതയില്ലെന്നാണ് സി പി ഐ കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബെഗുസരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ കുമാറിന് ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നു. ബിഹാര്‍ പോലെയുള്ള ഹിന്ദി മേഖലയില്‍ പാര്‍ട്ടിക്ക് വലിയ ചലനം സൃഷ്ടിക്കാന്‍ കനയ്യ കുമാറിനെപോലുള്ള നേതാക്കള്‍ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കനയ്യയുടെ പ്രസംഗ വേദികളില്‍ തടിച്ച്കൂട്ടിയ ജനക്കൂട്ടം ഇതിന് സാക്ഷിയായിരുന്നു. കനയ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബെഗുസരായ് മണ്ഡലത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ അദ്ദേഹത്തെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഇ്‌പ്പോള്‍ ദേശീയ നേതൃത്വം തഴഞ്ഞിരിക്കുന്നത്.

 

 

Latest