National
ആര്‍ബിഐ ഒക്ടോബര്‍ ഒമ്പതിന് ധനനയം പ്രഖ്യാപിക്കും

മുംബൈ | റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒമ്പതിന് ധനനയം പ്രഖ്യാപിക്കും. ധനനയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഒക്ടോബര്‍ ഏഴ് മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ പറഞ്ഞു.അഷിമ ഗോയല്‍, ജയന്ത് ആര്‍ വര്‍മ്മ, ശശാങ്ക ഭിഡെ എന്നീ മൂന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരെ റിസര്‍വ് ബേങ്കിന്റെ ധനനയ സമിതിയില്‍ അംഗങ്ങളായി സര്‍ക്കാര്‍ നിയമിച്ചു. ഇവര്‍ക്ക് നാല് വര്‍ഷത്തെ കാലാവധിയുണ്ടാകും.
അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐഐഎം) പ്രൊഫസറാണ് ജയന്ത് വര്‍മ്മ. ധനകാര്യ വിപണി മേഖലയിലെ വിദഗ്ധനാണ് .ധനനയ രൂപീകരണത്തില്‍ ദീര്‍ഘകാല അനുഭവ പരിചയമുളള വ്യക്തയാണ് അഷിമ ഗോയല്‍.കൃഷി, മാക്രോ ഇക്കണോമിക് മോഡലിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഗവേഷണ പരിചയമുളള വ്യക്തയാണ് ശശാങ്ക ഭിഡെ.
പലിശ നിരക്ക് ക്രമീകരണ ചുമതല 2016 ല്‍ സര്‍ക്കാര്‍ ആര്‍ബിഐ ഗവര്‍ണറില്‍ നിന്ന് ആറ് അംഗ എംപിസിയിലേക്ക് മാറ്റി. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള പാനലിന്റെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങളായിരിക്കും.