Connect with us

Kerala

ശബരിമല ക്ഷേത്ര ദര്‍ശനം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം | ശബരിമല ക്ഷേത്ര ദര്‍ശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കും നിലയ്ക്കലിലെ എന്‍ട്രി പോയന്റുകളില്‍ പണം നല്‍കി വീണ്ടും പരിശോധന നടത്താന്‍ സൗകര്യമൊരുക്കണമെന്നും ശിപാര്‍ശയിലുണ്ട്.

60 വയസ്സിന് മുകളിലുള്ളവരുടെ കൈവശം ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഉണ്ടായിരിക്കണം. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമെന്ന നിലയില്‍ ദര്‍ശനം ക്രമീകരിക്കണം. ശിപാര്‍ശകളില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.