Connect with us

International

ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി; ബാംഗ്ലൂരിനെ 59 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

Published

|

Last Updated

ദുബൈ |  ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 59 റണ്‍സ് തോല്‍വി. ഡല്‍ഹി പടുത്തുയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.39 പന്തില്‍ ഒരു സിക്‌സും രണ്ടും ഫോറും അടക്കം 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

വമ്പന്‍ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബാംഗ്ലൂരിനെ ബൗളര്‍മാരുടെ മികവില്‍ ഡല്‍ഹി വരിഞ്ഞുകെട്ടുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സ്‌കോര്‍ 20-ല്‍ നില്‍ക്കെ ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ (4) നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ മടക്കി അക്ഷര്‍ പട്ടേല്‍ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. 14 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാനായത്.

വൈകാതെ ആറു പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്ത ഡിവില്ലിയേഴ്സും മോയിന്‍ അലിയും (11) മടങ്ങിയതോടെ ഡല്‍ഹി കളിയില്‍ പിടിമുറുക്കി.വാഷിങ്ടണ്‍ സുന്ദര്‍ (17), ശിവം ദുബെ (11), ഇസുരു ഉദാന (1), സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 16 റണ്‍സെടുത്തത്.

അര്‍ധ സെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്നിസും തകര്‍ത്തടിച്ച പൃഥ്വി ഷായുമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 26 പന്തുകള്‍ നേരിട്ട സ്റ്റോയ്നിസ് രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.

പൃഥ്വി ഷാ – ശിഖര്‍ ധവാന്‍ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷാ ഏഴാം ഓവറില്‍ പുറത്തായതോടെ ഡല്‍ഹിയുടെ റണ്‍റേറ്റ് താഴ്ന്നു.

28 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ സഹിതം 32 റണ്‍സെടുത്ത ധവാനെ ഉദാന 10-ാം ഓവറില്‍ മടക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ താരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ബൗണ്ടറി ലൈനിനരികെ ഉജ്വലമായ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍ പുറത്താക്കി. 13 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു ശ്രേയസിന്റെ പക്കല്‍.

25 പന്തില്‍ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 37 റണ്‍സെടുത്ത പന്ത് 19-ാം ഓവറിലാണ് പുറത്തായത്. ഷിംറോണ്‍ ഹെറ്റ്മയര്‍ 11 റണ്‍സോടെ പുറത്താകാതെ നിന്നു.ബാംഗ്ലൂര്‍ നിരയില്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

---- facebook comment plugin here -----

Latest