Connect with us

Saudi Arabia

ഇന്ത്യയിലേക്ക് വിമാനം: വ്യാജ പരസ്യം നല്‍കി പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ഇന്ത്യന്‍ എംബസി

Published

|

Last Updated

റിയാദ് |ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്ന വ്യാജേന സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന് റിയാദിലെ ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

എംബസിയുടെ പേരില്‍ @SupportindianEmbassy എന്നപേരില്‍ വ്യാജ ട്വിറ്റര്‍,indianhighcommission20@yahoo.com
എന്ന ഇമെയില്‍ വഴിയാണ് സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നത് . ഇത്തരം അക്കൗണ്ടുകളുമായി എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു . എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഔദ്യോഗിക https://www.eoiriyadh.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ടെലിഫോണ്‍, ട്വിറ്റര്‍ ,ഫേസ്ബുക്ക്, ഇമെയില്‍ എന്നിവ ഉറപ്പ് വരുത്തണമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധിപേര്‍ക്കാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതോടെ, ആളുകള്‍ എംബസിയിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്