Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് മുക്തിനേടിയവരുടെ നിരക്ക് വര്‍ധിച്ചു; മരണനിരക്കും , രോഗബാധിതരുടെ എണ്ണത്തിലും കുറവ്

Published

|

Last Updated

ദമാം |  സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയവരുടെ നിരക്കില്‍ വര്‍ധനവും, മരണനിരക്കും രോഗബാധിതരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

റിയാദ് 03, ജിദ്ദ 03, മക്ക 02, നജ്റാന്‍ 02,അബഹ 02, ജിസാന്‍ 02, അല്‍ഹുഫൂഫ് 01, ദമാം 01,തായിഫ് 01, ഹാഇല്‍ 01, ബുറൈദ 01, അല്‍റസ് 01, തുറൈഫ് 01, ഹഫര്‍ അല്‍-ബാത്തിന്‍ 01, അബൂ അരീഷ് 01, എന്നീ പ്രദേശങ്ങളിലായി 23 കൊവിഡ് മരണങ്ങള്‍ സ്ഥിതികരിച്ചതോടെ ആകെ മരണ സംഖ്യ 4,898 ആയി. 1.45 ശതമാനമാണ് മരണനിരക്ക്

മദീന 82,അല്‍-ഹുഫൂഫ് 31,യാമ്പു 25,മക്ക 25,റിയാദ് 24,ദമാം 23, ഖതീഫ് 14 തുടങ്ങിയ രാജ്യത്തിന്റെ വിവിധങ്ങളായ 68 പ്രദേശങ്ങളിലായി 379 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 220 പേര്‍ പുരുഷന്മാരും 159 പേര്‍ സ്ത്രീകളുമാണ്. 570 പേര്‍ രോഗമുക്തിനേടിയതോടെ ആകെ രോഗമുക്തരാവരുടെ നിരക്ക് 95.63 ശതമാനമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലുംകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 9,813 പേര്‍ .ഇവരില്‍ 938 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു