Connect with us

Kerala

ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു

Published

|

Last Updated

കൊച്ചി | കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ (81) അന്തരിച്ചു. കൊച്ചിയില്‍ തിങ്കളാഴ്ചയായിരുന്ന അന്ത്യം. 2000-2001 കാലയളവില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു

1961 ല്‍ ആണ് ജസ്റ്റിസ് കെ കെ ഉഷ അഭിഭാഷക ജവിതം ആരംഭിച്ചത്. 1979 ല്‍ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നുവരെ ഹൈക്കോടതിയില്‍ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു.അഭിഭാഷര്‍ക്കിടയില്‍നിന്ന്ഹൈക്കോടതി ജുഡീഷ്യറിയില്‍ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെ കെ ഉഷ.

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം 2001 മുതല്‍ 2004 വരെ ഡല്‍ഹി ആസ്ഥാനമായുള്ള കസ്റ്റംസ്, എക്സൈസ്, സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്നു.

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ 1975 ല്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

Latest