Connect with us

Oddnews

കാര്‍ മത്സരയോട്ടത്തിനിടെ എതിരാളിയെ കൈയേറ്റം ചെയ്ത് പുറത്തായ താരം

Published

|

Last Updated

പോളോ ഇപ്പോലിറ്റോയുടെ കാർട്ടിന് നേരെ ബംപർ കൊണ്ടെറിയുന്ന ലൂക കൊര്‍ബെരി (വൃത്തത്തിനുള്ളിൽ). ഇൻസെറ്റിൽ ലൂക കൊർബെരി

റോം | എഫ് ഐ എ ലോക കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ എതിരാളിയുടെ കാര്‍ട്ടിന് നേരെ തന്റെ കാര്‍ട്ടിന്റെ ബംപര്‍ കൊണ്ടെറിഞ്ഞും മത്സര ശേഷം കൈയേറ്റം ചെയ്തും പുറത്തായ താരം. ഇറ്റലിയില്‍ നടന്ന മത്സരത്തിനിടെയാണ് ഒമ്പതാം ലാപില്‍ പുറത്തായ ലൂക കൊര്‍ബെരി സഹതാരമായ പോളോ ഇപ്പോലിറ്റോയെ ആക്രമിച്ചത്. സംഭവം വലിയ ഞെട്ടലാണുണ്ടാക്കിയത്. വീഡിയോ കാണാം:

 

ഒമ്പതാം ലാപില്‍ പുറത്തായ കൊര്‍ബെരി, പാഡ്ഡോക്കിലേക്ക് തിരികെപോകാതെ തന്റെ കാര്‍ട്ടിന്റെ തകര്‍ന്ന ബംപര്‍ പറിച്ചെടുക്കുകയും ട്രാക്കിനരികെ ഇപ്പോലിറ്റോയെ കാത്തിരിക്കുകയുമായിരുന്നു. ഇപ്പോലിറ്റോയുടെ കാര്‍ട്ടിന് നേരെ കൈയിലുള്ള ബംപര്‍ വലിച്ചെറിയുകയും ചെയ്തു. എന്നാല്‍, അപകടമൊന്നുമുണ്ടായില്ല.

മത്സരം അവസാനിച്ചപ്പോള്‍, അരിശം തീരാതെ കൊര്‍ബെരി ഇപ്പോലിറ്റോയെ കൈയേറ്റവും ചെയ്തു. കൊര്‍ബെരിയുടെ പിതാവും ഇപ്പോലിറ്റോയെ കൈയേറ്റം ചെയ്തു. കൊര്‍ബെരിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രാക്ക്. വീഡിയോ കാണാം:

കൊര്‍ബെരിയുടെ അതിക്രമങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം ഭ്രാന്തമായ പെരുമാറ്റമുള്ളവരെ ആജീവനാന്തം വിലക്കണമെന്ന് ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ജെന്‍സന്‍ ബട്ടന്‍ പോലുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest