Connect with us

National

അണ്‍ലോക് 5.0: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച സ്‌കൂളുല്‍ ഒക്‌ടോബര്‍ 15 മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയതോടെ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് (DoSEL) ആണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായ അണ്‍ലോക്ക് 5.0 മാര്‍ഗ്ഗനിര് ദ്ദേശങ്ങളലാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന, കേന്ദ്ര ഭരണ സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ എസ് ഒ പി അനുസരിച്ച് മാത്രമേ സ്‌കൂളുകള്‍ തുറക്കാവൂ എന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് തരം എസ്ഒപികളാണ് ഇതിനായി കേന്ദ്രം തയ്യാറാക്കിയത്. ഒന്ന് ആരോഗ്യം, ശുചിത്വം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ശാരീരിക, സാമൂഹി അകലം പാലിച്ചുള്ള പഠന രീതി സംബന്ധിച്ചുമാണ്.

പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

  • രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നൽകാവൂ.
  • ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ് ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്തി ക്ലാസില്‍ പങ്കെടുക്കുകയോ പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം.
  • സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കണം.
  • എന്‍സിഇആര്‍ടി ഇതര അക്കാദമിക് കലണ്ടര്‍ പിന്തുടരാവുന്നതാണ്.
  • സ്‌കൂള്‍ വീണ്ടും തുറന്ന് രണ്ട് മൂന്ന് ആഴ്ചകള്‍ കഴിയുന്നത് വരെ മൂല്യനിര്‍ണയം പാടില്ല.
  • വിവര സാങ്കേതിക വിദ്യയുടെയും ഓണ്‍ലൈന്‍ പഠനത്തിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടണം.
  • സ്‌കൂളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് യൂനിസെഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം.

Latest