ലക്‌സസിന്റെ ആദ്യ വൈദ്യുത കാര്‍ വാഗ്ദാനം ചെയ്യുന്നത് ഒറ്റച്ചാര്‍ജില്‍ 300 കി മീ

Posted on: October 5, 2020 4:53 pm | Last updated: October 5, 2020 at 4:53 pm

പാരീസ് | ലക്‌സസിന്റെ പ്രഥമ വൈദ്യുത എസ് യു വിയായ യുഎക്‌സ്300ഇ വാഗ്ദാനം ചെയ്യുന്നത് ഒറ്റച്ചാര്‍ജിംഗില്‍ 300 കിലോമീറ്റര്‍ ദൂരം. ജപ്പാന്‍ കാര്‍നിര്‍മാതാക്കളായ ലക്‌സസിന്റെ ലക്‌സസ് ഇലക്ട്രിഫൈഡിന്റെ ബാനറിലുള്ള ആദ്യ വാഹനം കൂടിയാണിത്.

150 കിലോവാട്ട് (204 ഡി ഐ എന്‍ എച്ച് പി) ഇലക്ട്രിക് മോട്ടോര്‍/ ജനറേറ്റര്‍ ആണ് ഈ വാഹനത്തിനുള്ളത്. 54 കിലോവാട്ട് അവര്‍ ബാറ്ററിയുടെ കരുത്തുണ്ട്. എന്‍ ഇ ഡി സി സൈക്കിളില്‍ 400 കിലോ മീറ്ററും ഡബ്ല്യു എല്‍ ടി പി സൈക്കിളില്‍ 305- 315 കിലോ മീറ്ററും ലഭിക്കും. കാബിന്‍ ഫ്‌ളോറിന്റെ അടിയിലാണ് ബാറ്ററിയുള്ളത്.

17- 18 ഇഞ്ച് വീല്‍, പിന്‍വശത്തെ ഇടതുംവലുതും മൂലകളില്‍ ഡി സി- എ സി ചാര്‍ജിംഗ് ഇന്‍ലെറ്റ് കവറുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ALSO READ  ഹോണ്ട ഗ്രേഷ്യ സ്‌പോര്‍ട്‌സ് എഡിഷന്‍ ഉപഭോക്താക്കളിലേക്ക്