National
ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ്

ന്യൂഡല്‍ഹി | അനധികൃത സ്വത്തു സമ്പാദന കേസില്‍ കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 14 ഇടങ്ങളിലാണ് ഒരേസമയം അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്. ഡി കെ ശിവകുമാര്‍, സഹോദരന്‍ ഡി കെ സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സമെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വെച്ചാണ് ശിവകുമാറിനെതിരെ സി ബി ഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്.
---- facebook comment plugin here -----